പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റിലേക്ക് സ്വാഗതം
തൂഫാന്‍ 2.0

September 26, 2026

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. കേവലമൊരു നിയമപാലന നടപടിക്കപ്പുറം, പോലീസിന്റെ നിയമപാലന അധികാരവും തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം ലഹരിവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വിപുലമായ പ്രചാരണവും പ്രാദേശികതലത്തിലുള്ള ശക്തമായ നിരന്തര നിരീക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026-ന് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11.00 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിക്കുന്നതാണ് . അന്നേ ദിവസം തന്നെ പഞ്ചായത്ത് തല ഉദ്ഘാടനം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തില്‍ ശ്രീ. പ്രസന്നന്‍ വെള്ളാപ്പള്ളി നിര്വ്വഹിക്കുന്നതാണ്. പതാക ഉയര്‍ത്തല്‍ ചടങ്ങിനു ശേഷം പോലിസ് ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, തൂഫാന്‍ വാരിയര്‍മാര്‍ക്ക് ബാഡ്ജ് വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജനപ്രതിനിധികള്‍, പഞ്ചായത്തിലെ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, അംഗണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ , യുവജനങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി പഞ്ചായത്ത് തലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്

തൂഫാന്‍