പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റിലേക്ക് സ്വാഗതം
കാഴ്ചപ്പാടും ദൗത്യങ്ങളും

കാഴ്ചപ്പാട് (Vision)
 

ജനപങ്കാളിത്തം ഉറപ്പാക്കി, സ്വയംപര്യാപ്തവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്ന, സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി വളരുക. 
 

ദൗത്യം (Mission)
 

•    ഭരണത്തിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുക. 
•    അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജീവിതനിലവാരം ഉയർത്തുക. 
•    കുടിവെള്ളം, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവ കാര്യക്ഷമമായി ലഭ്യമാക്കുക. 
•    സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക. 
•    പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്കരണവും പ്രോത്സാഹിപ്പിക്കുക. 
•    വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം നടപ്പാക്കുക. 
•    പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും പിന്തുണ നൽകുക.