പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പുരാതനമായ ഒരു ചരിത്രവും സംസ്കാരവൂം സമ്മേളിച്ചുവന്ന നാടാണ് ആനിക്കാട്. ഈ നാടിന്റെ ചരിത്രം അന്വേഷിക്കുന്ന ഒരാള്‍ക്ക് സുവ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിന് ആധാരമാക്കാവുന്ന രേഖകള്‍ ഇന്നു ലഭ്യമല്ല. തികച്ചും വായ്മെഴികളെ ആശ്രയിച്ച് ചരിത്രരചന നടത്തുന്നതിന് സഹായിക്കാന്‍ കഴിയുന്ന വ്യക്തികളും നന്നേ കുറഞ്ഞിരിക്കുന്നു. എങ്കിലും ആ ചുരുങ്ങിയ ആളുകളുടെ ഓര്‍മ്മകളിലൂടെ പോയകാലത്തിന്റെ ചിരത്രം ഇഴപിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണിവിടെ ചെയ്യുന്നത്. സ്ഥലനാമ ഉത്ഭവത്തിനു തന്നെ പൗരാണിക ഋഷീശ്വരന്മാരുമായി ബന്ധമുള്ളതായി പഴമക്കാര്‍ വിശ്വസിക്കുന്നു. പള്ളിക്കത്തോട് ജംഗ്ഷന് കിഴക്കുമാറി കതിരമ്പുഴ ഭാഗത്ത് തപസ്സുചെയ്തിരുന്ന അയനിമുനിയില്‍ നിന്നാണ് അയനിക്കാട് ഉണ്ടായതെന്നും അതു ലോപിച്ചാണ് ആനിക്കാട് ഉണ്ടായതെന്നുമാണ് ഒരു വതം. അയനി (ആഞ്ഞിലി) ധാരാളമായി വളര്‍ന്നിരുന്നതിനാല്‍ അതിനെ സൂചിപ്പിക്കുന്നതാണ് അയനിക്കാട്...

വി.ബി. പ്രസന്നകുമാര്‍

പ്രസിഡൻ്റ്

റോസമ്മ തോമസ്‌

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ക്രിസ്റ്റി കെ.റ്റി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയശ്രീ കെ.എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബെന്നി തോമസ്‌

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധീര്‍.എന്‍.എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് കേരളത്തിലെ കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്. കാർഷികമേഖല, റബർ കൃഷി, ചെറുകിട വ്യാപാരം എന്നിവയാണ് പ്രദേശത്തെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ. പ്രകൃതിസൗന്ദര്യവും ഗ്രാമീണ ജീവിതശൈലിയും പള്ളിക്കത്തോടിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, റോഡ് വികസനം, ശുചിത്വം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ ഗ്രാമപഞ്ചായത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. ജനപങ്കാളിത്തത്തോടെയുള്ള പ്രാദേശിക ഭരണസംവിധാനത്തിലൂടെ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ജനങ്ങളുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുരാതനമായ ഒരു ചരിത്രവും സംസ്കാരവൂം സമ്മേളിച്ചുവന്ന നാടാണ് ആനിക്കാട്. ഈ നാടിന്റെ ചരിത്രം അന്വേഷിക്കുന്ന ഒരാള്‍ക്ക് സുവ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിന് ആധാരമാക്കാവുന്ന രേഖകള്‍ ഇന്നു ലഭ്യമല്ല. തികച്ചും വായ്മെഴികളെ ആശ്രയിച്ച് ചരിത്രരചന നടത്തുന്നതിന് സഹായിക്കാന്‍ കഴിയുന്ന വ്യക്തികളും നന്നേ കുറഞ്ഞിരിക്കുന്നു. എങ്കിലും ആ ചുരുങ്ങിയ ആളുകളുടെ ഓര്‍മ്മകളിലൂടെ പോയകാലത്തിന്റെ ചിരത്രം ഇഴപിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണിവിടെ ചെയ്യുന്നത്.

കൂടുതൽ വായിക്കുക