പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റിലേക്ക് സ്വാഗതം
വാര്‍ത്തകളും വിവരങ്ങളും

ഭുമി വാങ്ങൽ - വാഗ്ദാന പത്രം ക്ഷണിക്കുന്നു.

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ  2026-27 വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 264/27  മൃഗാശുപത്രിക്ക് സ്ഥലം വാങ്ങൽ എന്ന പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ മൃഗാശുപത്രി  നിർമ്മാണത്തിനനുയോജ്യമായ ടോറസ് ലേറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എത്തിച്ചേരുന്നതിനുള്ള ഗതാഗത സൌകര്യത്തോടുകൂടിയും വെള്ളം വൈദ്യുതി എന്നീ സൌകര്യത്തോടുകൂടിയും യാതൊരുവിധ കേസുകളിലും ബാധ്യതകളിലും ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ  ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ  07 സെന്‍റിൽ കുറയാത്ത പുരയിടം വിലയ്ക്ക് വാങ്ങുന്നതിന് ഭൂമി വിൽക്കുന്നതിന് താല്പര്യമുള്ളവരിൽനിന്നും വാഗ്ദാന പത്രം ക്ഷണിക്കുന്നു. വാഗ്ദാന പത്രത്തിൽ വിൽക്കാന്‍ ഉദ്ദേശിക്കുന്ന പുരയിടത്തിന്‍റെ വില ഒരു സെന്‍റിന് രേഖപ്പെടുത്തി നല്കണം. വിൽക്കാനുദ്ദേശിക്കുന്ന ആധാരത്തിന്‍റെ  പകർപ്പ്, മുന്നാധാരത്തിൽ പകർപ്പ്, തന്‍വർഷത്തെ ഭൂനികുതി അടവാക്കയതിന്‍റെ പകർപ്പ്, Ror, 6 മാസത്തിനുള്ളിലുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ് , വില്ലേജ് ഓഫീസിൽ നിന്നുമുള്ള ടി സ്ഥലത്തിന്‍റെ ലൊക്കേഷന്‍ സ്കെച്ച് എന്നിവ വാഗ്ദാന പത്രത്തോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 178, കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും കൈയ്യൊഴിയലും) ചട്ടങ്ങള്‍ 2005 എന്നിവ പ്രകാരമുള്ള  വ്യവസ്ഥകള്‍ , റവന്യു വകുപ്പ്  നിശ്ചയിച്ച് നൽകുന്ന വാല്യുവേഷന്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും. വാഗ്ദാന പത്രം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 27.11.2026 3 പി എം വരെയായിരിക്കുന്നതാണ്. വിശദമായ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

                                                                         

                                                                                       സെക്രട്ടറി 

                                                                       പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്